കഠിനംകുളം: ജില്ലയിലെ ഏറ്റവും വലിപ്പം കൂടിയ മത്സ്യകുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉൽഘാടനം കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് നിർവ്വഹിച്ചു. ചാന്നാങ്കരയിൽ അഹമ്മദ് എന്ന കർഷകന്റെ ഭൂമിയിൽ 5 സെൻറ് വിസ്തൃതിയിലാണ് മത്സ്യക്കുളം നിർമ്മിച്ചത്. കഠിനംകുളം ഗ്രാമ പഞ്ചായത്ത്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, കേരള ഗവണ്മെന്റ് ഫിഷറീസ് ഡിപ്പാർട്ടുമെന്റ് എന്നിവർ സംയോജിച്ചാണ് കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ കേരള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീന സുകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ കബീർ, മെമ്പർ അബ്ദുൽ സലാം, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പ്രമോട്ടർ സലീം വാഹിദ്, തൊഴിലുറപ്പ് വിഭാഗം എ.ഇ ബി.രാമചന്ദ്രൻ നായർ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ ഏറ്റവും വലിപ്പം കൂടിയ മത്സ്യക്കുളം കഠിനംകുളത്ത്





0 Comments