/uploads/news/news_ജില്ലാ_ക്ഷീരസംഗമം_23,_24_തീയതികളിൽ_വേങ്ങോട്_1647926367_9903.jpg
Local

ജില്ലാ ക്ഷീരസംഗമം 23, 24 തീയതികളിൽ വേങ്ങോട്


പോത്തൻകോട്: ജില്ലാ ക്ഷീരസംഗമം 23, 24 തീയതികളിൽ തോന്നയ്ക്കൽ വേങ്ങോട് ക്ഷീര സംഘത്തിൽ നടക്കും. ബുധനാഴ്ച രാവിലെ 9ന് എക്സിബിഷനും കന്നുകാലി പ്രദർശനവും. 10-ന് ക്ഷീര കർഷക സെമിനാർ, 11.30 ന് ക്ഷീര കർഷക സംഗമം മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. 


ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തും. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, എൻ.ഭാസുരാംഗൻ തുടങ്ങിയവർ പങ്കെടുക്കും. ക്ഷീര ഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണമുൾപ്പെടെ 17 വിഭാഗങ്ങളിൽ അവാർഡ് ദാനം, ധന സഹായ വിതരണം, ആദരിക്കൽ എന്നിവ നടക്കും.


വ്യാഴാഴ്ച രാവിലെ 9-ന് ക്ഷീരസംഘം ജീവനക്കാരുടെ ശില്പശാല എ.ഷിഹാബുദ്ദീന്റെ അധ്യക്ഷതയിൽ വി.എസ്.പത്മകുമാർ ഉദ്ഘാടനം ചെയ്യും 10.30-ന് ക്ഷീരസംഗമത്തിൻ്റെ സമാപന സമ്മേളനം വി.ശശി എം.എൽ.എയുടെ അധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, ഡി.കെ.മുരളി, ഒ.എസ്.അംബിക എന്നിവർ വിവിധ ക്ഷീര സംഘങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.


ക്ഷീര വികസന വകുപ്പു്, ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്ത  ആഭിമുഖ്യത്തിലാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നതെന്ന് തോന്നയ്ക്കൽ - വേങ്ങോട് ക്ഷീരസംഘം പ്രസിഡന്റ് ആർ.ജയൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയകുമാർ, കഴക്കൂട്ടം ക്ഷീര വികസന ഓഫീസർ എസ്. ഷാനിബ, ക്ഷീരസംഘം സെക്രട്ടറി എം. റഹിം, എസ്.മുരളീകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്ഷീര ഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണമുൾപ്പെടെ 17 വിഭാഗങ്ങളിൽ അവാർഡ് ദാനം, ധന സഹായ വിതരണം, ആദരിക്കൽ എന്നിവ നടക്കും.

0 Comments

Leave a comment