<p> പോത്തൻകോട്: പോത്തൻകോട് വയലാർ സാംസ്‌കാരിക വേദിയുടെ "സമൃദ്ധി 20" എന്ന കാർഷിക പദ്ധതിക്ക്, ജില്ലാ യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച യുവത്വം കൃഷിയിലേക്ക് - എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വയലാർ സാംസ്‌കാരിക വേദി - Tooo "സമൃദ്ധി 20 " എന്ന കാർഷിക പദ്ധതിക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് പ്രോത്സാഹനം നൽകാനായാണ് വയലാർ സാംസ്‌കാരിക വേദി 5 ഏക്കർ സ്ഥലത്ത് വിവിധയിനം കൃഷികൾ തുടങ്ങിയത്.</p> <div> </div> <div>പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ കരൂർ, പണിമൂല, ഇടത്തറ എന്നീ വാർഡുകളിലെ വിവിധ പ്രദേശങ്ങളിലായാണ് 5 ഏക്കർ സ്ഥലം കണ്ടെത്തിയത്. തുടർന്ന് അവിടെ മരച്ചീനി, വാഴ, ചേന, തുടങ്ങിയ കൃഷികൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കാനായി പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്തു. സമിതി നടത്തിയ സ്തുത്യർഹവും മാതൃകാപരമായ പ്രവർത്തങ്ങൾക്കുള്ള അംഗീകാരമായാണ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും വയലാർ സാംസ്‌കാരിക വേദി സെക്രട്ടറി വൈശാഖ് അവാർഡ് ഏറ്റു വാങ്ങി. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</div>
ജില്ലാ യുവജനക്ഷേമ ബോർഡ് മത്സരത്തിൽ വയലാർ സാംസ്കാരിക വേദിയുടെ കാർഷിക പദ്ധതിയ്ക്ക് രണ്ടാം സ്ഥാനം





0 Comments