കഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. ടെക്നോപാർക്കിലെ ഒരു ഐ ടി കമ്പനിയിലെ മാനേജർ ടെക്നോപാർക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി കഴക്കൂട്ടം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും വിവാഹിതരാണെന്നും പക്ഷേ കുടുംബുമായി പിണങ്ങി കഴിയുകയാണെന്നും ഇതിനിടയിലാണ് ജീവനക്കാരിയും മാനേജരും തമ്മിൽ അടുത്തതെന്നും പൊലീസ് പറഞ്ഞു. കമ്പനി മാനേജർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു. ആരോപണ വിധേയനായ മാനേജർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ടെക്നോപാർക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി.





0 Comments