കഴക്കൂട്ടം: യു.എസ്.റ്റി ഗ്ലോബൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡി കോഡ് (ഡ്രീം ഡവലപ്പ് ഡിസ്റപ്റ്റ്) ഹാക്കത്തണിൽ ഫൈനലിൽ എത്തിയ 20 ടീമുകളിലെ മുഴുവൻ അംഗങ്ങൾക്കും യു.എസ്.റ്റി ഗ്ലോബലിൽ ജോലി ലഭിക്കും. ഡി കോഡ് വാർഷിക ഡവലപ്പർ കോൺഫറൻസിന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായാണ് യു.എസ്.റ്റി ഗ്ലോബൽ അഖിലേന്ത്യാ ഹാക്കത്തൺ സംഘടിപ്പിച്ചത്. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇന്നൊവേഷൻ, പ്രോബ്ലം സോൾവിംങ്ങ്, ഡിസൈൻ തിങ്കിംങ്ങ്, പ്രോഗ്രാമിംങ്ങ് എന്നിവയിലെ അഭിരുചികൾ കണ്ടെത്താനുമാണ് ഹാക്കത്തൺ ലക്ഷ്യമിട്ടത്. 4 റൗണ്ടുകളുള്ള ഹാക്കത്തണിൽ ഓൺലൈനിൽ, പ്രോഗ്രാമിംങ് ചലഞ്ചുകൾ 3 റൗണ്ടുകളായാണ് അരങ്ങേറിയത്. തുടർന്ന് വീഡിയോ അഭിമുഖങ്ങൾ നടന്നു. കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ നടന്ന ഓൺ സൈറ്റ് ഹാക്കത്തൺ മത്സരങ്ങളിലേയ്ക്ക് 20 ടീമുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും ഫൈനലിൽ എത്തിയ 20 ടീമിലെ 80 പേർക്കും യു.എസ്.റ്റി ഗ്ലോബലിൽ ജോലി വാഗ്ദാനവും നൽകുന്നു.
ഡി കോഡ് ഹാക്കത്തൺ ഫൈനലിലെ മുഴുവൻ കോളേജ് വിദ്യാർത്ഥികൾക്കും യു.എസ്.റ്റി ഗ്ലോബലിൽ ജോലി





0 Comments