തിരുവനന്തപുരം: തുമ്പയിൽ ട്രെയിൻ തട്ടി രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ, ഗണേഷ് ഒറാൻ എന്നിവരാണ് മരിച്ചത്.കുളത്തൂർ ചിത്രനഗറിൽ റെയിൽവേ പാളത്തിന് സമീപം വാടകക്ക് താമസിക്കുന്നവരാണിവർ. രാത്രിയിൽ പാളത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ ട്രെയിൻ തട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇവരുടെ മൊബൈൽ ഫോണുകളും ഹെഡ് സെറ്റും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.കെട്ടിട നിർമാണ തൊഴിലാളികളായിരുന്നു ഇരുവരും.ഇവർക്കൊപ്പം താമസിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്തു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.രാവിലെ പ്രദേശവാസികളാണ് പാളത്തിന് സമീപം മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം തുമ്പയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു.





0 Comments