കഴക്കൂട്ടം: കേരള സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തുമ്പ സെൻറ് സേവിയേഴ്സ് കോളേജിൽ തുടർച്ചയായ രണ്ടാം വർഷവും എസ്.എഫ്.ഐ യൂണിയൻ പിടിച്ചെടുത്തു. മത്സരിച്ച മിക്ക സീറ്റുകളിലും ഏറ്റവും നല്ല ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്. ആകെ 13 യൂണിയൻ ഭാരവാഹിത്വത്തിൽ മത്സരിച്ച 9 സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ആർട്സ് ക്ലബ് സെക്രട്ടറി, മൂന്നാം വർഷ പ്രതിനിധി, പി.ജി പ്രതിനിധി, വനിതാ പ്രതിനിധി സ്ഥാനങ്ങളിലേയ്ക്കു നടന്ന മത്സരത്തിൽ കെ.എസ്.യു വിജയിച്ചു. എ.ഐ.എസ്.എഫിന് സീറ്റൊന്നും ലഭിച്ചില്ല. ഇത്തവണ എ.ബി.വി.പി മത്സര രംഗത്ത് ഉണ്ടായിരുന്നില്ല.
തുമ്പ സെൻറ് സേവിയേഴ്സ് കോളേജിൽ തുടർച്ചയായ രണ്ടാം വർഷവും എസ്.എഫ്.ഐ യൂണിയൻ പിടിച്ചെടുത്തു.





0 Comments