/uploads/news/news_തെരുവുനായ്ക്കള്‍ക്കു_ഭക്ഷണം_നല്‍കുന്നതിന..._1663319536_2526.jpg
Local

തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നതിനിടെ നടിയ്‌ക്ക് കടിയേറ്റു.


തിരുവനന്തപുരം: തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നതിനിടെ നടിയ്‌ക്ക് കടിയേറ്റു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം.

വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള തെരുവുനായകള്‍ക്കു അഞ്ച് വര്‍ഷമായി ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ടായിരുന്നു. അങ്ങനെ പതിവുപോലെ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് കടിയേറ്റത്. ഭരതന്നൂർ മാർക്കറ്റും ജംങ്ഷനും കേന്ദ്രീകരിച്ച് 50ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു. 

ഭരതന്നൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള തെരുവുനായകള്‍ക്കു അഞ്ച് വര്‍ഷമായി ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ടായിരുന്നു.

0 Comments

Leave a comment