വിതുര: തൊളിക്കോട് പഞ്ചായത്തിലെ പനക്കോട് പുള്ളീക്കോണം ക്ഷേത്രക്കടവിൽ എ.സമ്പത്ത് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2017-18 സാമ്പത്തിക വർഷത്തിൽ 16.5 ലക്ഷം രൂപാ മുടക്കി നിർമ്മിച്ച ബലിക്കടവിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നതായി ആരോപണം. പ്രദേശവാസിയായ ജയേഷ് വിജിലൻസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ ഭരണ വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രണ്ടാം വട്ടവും പരിശോധന നടത്തി നിർമ്മാണത്തിൽ വലിയ രീതിയിലുള്ള അപാകതകൾ കണ്ടെത്തി. കമ്പി ഉപയോഗിച്ച് ചെയ്യേണ്ട സ്ഥലങ്ങളിൽ കമ്പി ഉപയോഗിക്കാതെയും എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരമല്ലാതെ പണികൾ നടത്തുകയും ചെയ്തതായി ബോധ്യപ്പെട്ടു. പല സ്ഥലങ്ങളും കോൺക്രീറ്റ് പൊട്ടിച്ച് പരിശോധന നടത്തി. ശരിയായ രീതിയിൽ ജല നിർഗമ മാർഗ്ഗങ്ങൾ ചെയ്യാത്തതിനാൽ തടയണയിൽ വണ്ടലും ചെളിയും അടിഞ്ഞ് കൂടി കുളിക്കാൻ പോലും പറ്റാതെ ഉപയോഗ ശൂന്യമായി. എത്രയും വേഗം നിർമ്മാണത്തിലെ അപാകത പരിഹരിച്ച് കുളിക്കടവ് ഉപയോഗ പ്രദമാക്കണമെന്നും അഴിമതി നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തൊളിക്കോട് 16.5 ലക്ഷം രൂപാ മുടക്കി നിർമ്മിച്ച ബലിക്കടവ് നിർമ്മാണത്തിൽ അഴിമതി ആരോപണം





0 Comments