തിരുവനന്തപുരം: ദീപിക എക്സലൻസ് അവാർഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് സമ്മാനിക്കും. സെപ്റ്റംബർ ട്ടാം തീയതി കൊച്ചിയിൽ സംഘടിപ്പിക്കുന്ന ദീപിക സ്ത്രീധനം മാഗസിന്റെ 25-ാം വാർഷികാഘോഷ, സ്ത്രീ ശാക്തീകരണ പുരസ്കാര സമർപ്പണ ചടങ്ങിൽ വച്ചാണ് മന്ത്രിക്ക് അവാർഡ് സമ്മാനിക്കുന്നത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഭരണ നിർവഹണത്തിലും ഒരു പോലെ മികവ് തെളിയിച്ചതിനാലാണ് മന്ത്രി കെ.കെ.ശൈലജ ടീച്ചറെ ദീപിക എക്സലൻസ് അവാർഡിനായി പരിഗണിച്ചത്. നിപ വൈറസ് പ്രതിരോധമുൾപ്പെടെ ആരോഗ്യ മന്ത്രി എന്ന നിലയിർ ചെയ്ത സമഗ്ര സംഭാവനകൾ പ്രത്യേകം പരാമർശിച്ചു. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനം മുൻനിർത്തി ഏഷ്യാനെറ്റിന്റെ സ്ത്രീ ശക്തി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് അടുത്തിടെ ലഭിച്ചിരുന്നു.
ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്





0 Comments