/uploads/news/1923-IMG-20201013-WA0051.jpg
Local

ദുരന്തനിവാരണ പദ്ധതിയായ കരുതൽ പദ്ധതിയ്ക്ക് മംഗലപുരത്തു തുടക്കം


<p>മംഗലപുരം: 2020-21 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തിയ ദുരന്ത നിവാരണ വർക്കിംങ് ഗ്രൂപ്പിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്ത് തുടക്കം കുറിച്ച കരുതൽ പദ്ധതിയ്ക്ക് തുടക്കമായി. ദുരന്ത നിവാരണ പദ്ധതിയായ കരുതൽ പദ്ധതിയ്ക്ക് 50 ലക്ഷം രൂപയാണ് വകയിരുത്തിയത്&zwnj;. അതിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാംപിനു വേണ്ടി സൗകര്യം, നീന്തൽ പരിശീലന കുളം, എമർജൻസി റെസ്പോണ്ട്&zwnj;സ് ടീം പരിശീലനം തുടങ്ങി വിവിധ പരിപാടികളാണ് കരുതൽ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ അസൂത്രണ സമിതിയുടെ അംഗീകാരം നേടിയത്.</p> <div>&nbsp;</div> <div>ദുരിതാശ്വാസ ക്യാമ്പിനായി തെരഞ്ഞെടുത്ത കൈലാത്തുകോണം എൽ.പി സ്കൂളിൽ 25 ലക്ഷം രൂപ ചിലവിൽ പ്രവർത്തനോത്ഘാടനം നടത്തി. പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസ ചെയർമാൻ വേണു ഗോപാലൻ നായർ, മെമ്പർമാരായ വി.അജി കുമാർ, എം.എസ്.ഉദയകുമാരി, ഹെഡ്മിസ്ട്രസ് മിനി എന്നിവർ പങ്കെടുത്തു.</div>

ദുരന്തനിവാരണ പദ്ധതിയായ കരുതൽ പദ്ധതിയ്ക്ക് മംഗലപുരത്തു തുടക്കം

0 Comments

Leave a comment