കഴക്കൂട്ടം: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ദേശീയ സംസ്ഥാന പാതയോരങ്ങളിലെ ജൈവ അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന് മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രത്യേക ശുചീകരണ യജ്ഞം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റർ ത്രേസ്സ്യാമ്മ ആന്റണി മംഗലപുരത്ത് ഉത്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസാരം തദ്ദേശ ഭരണവകുപ്പും, വിവിധ വകുപ്പുകളും, ഹരിത കർമ്മ സേനയും, കുടുംബ ശ്രീയും, ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളും, സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്. നാഷണൽ ഹൈവേയിൽ കുറക്കോട് മുതൽ കോരാണി വരെ എട്ടു കിലോമീറ്റർ ദൂരത്തിൽ ഇരു ഭാഗത്തുമുള്ള ജൈവ അജൈവ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ വി.അജികുമാർ, സി.ജയ്മോൻ, ലളിതാംബിക, എം.എസ്.ഉദയ കുമാരി, തങ്കച്ചി ജഗന്നിവാസൻ, ദീപാ സുരേഷ്, സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുഹാസ് ലാൽ, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി, വി.ഇ.ഒ സുമേഷ്, ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപാ ശങ്കർ, ദിവ്യ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജെയിംസ്, വൈസ് ചെയർപേഴ്സൺ സുജിത, ശുചിത്വ മിഷൻ കോഡിനേറ്റർ അഞ്ജു, തിരുവനന്തപുരം ഇഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദേശീയ പാതയോരങ്ങളിലെ മാലിന്യം നീക്കാൻ മംഗലപുരത്ത് ഡി.ഡി.പിയുടെ നേതൃത്വത്തിൽ ശുചീകരണ യജ്‌ഞം





0 Comments