കഴക്കൂട്ടം: കഴക്കൂട്ടത്തെ നവീകരിച്ച പൊതു മാർക്കറ്റ് ഉത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. മേയർ വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ്.പുഷ്പലത വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ മമതാ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി ഷാനവാസ്, സെക്രട്ടറി കെ.ഉണ്ണിരാജ, വാർഡ് കമ്മിറ്റി അംഗം പി. സലാഹുദീൻ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമതാ നഗർ റസിഡന്റസ് അസോസിയേഷൻ പിരിച്ചെടുത്ത തുക സെക്രട്ടറി കെ.ഉണ്ണിരാജ മന്ത്രിയ്ക്കു കൈമാറി. ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ ശ്രീകുമാർ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ബി.ബിജു കൃതജ്ഞതയും പറഞ്ഞു. 1.25 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത് കോസ്റ്റ് ഫോർഡാണ് നിർമ്മാണം നടപ്പിലാക്കിയത്. പതിനേഴ് സ്റ്റാളുകൾ, ബയോഗ്യാസ് പ്ലാന്റ്, രണ്ടാം നിലയിലായി നാനൂറ്റി അൻപത് പേർക്കിരിയ്ക്കാവുന്ന കമ്മ്യൂണിറ്റി ഹാൾ വാഹന പാർക്കിംഗ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് ജനങ്ങൾ നിരന്തരം വന്നു പോകുന്ന കഴക്കൂട്ടം ജംഗ്ഷനിൽ ശുചിമുറി വേണമെന്ന കഴക്കൂട്ടത്തെ ജനങ്ങളുടെ നിരന്തര ആവശ്യങ്ങൾക്കും പരിഹാരമായി സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിയ്ക്കുന്നതിനു വേണ്ടിയുള്ള ടൊയ്ലറ്റ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് കമ്മ്യൂണിറ്റി ഹാൾ ചെറിയ വാടകയ്ക്ക് നൽകും. രണ്ട് ദിവസത്തിനുള്ളിൽ മത്സ്യ കച്ചവടമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിയ്ക്കുമെന്ന് മേയർ വി.കെ.പ്രശാന്ത് പറഞ്ഞു.
നവീകരിച്ച പബ്ലിക് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു





0 Comments