/uploads/news/1726-IMG_20200505_172715.jpg
Local

നാനൂറോളം കുടുംബങ്ങള്‍ക്കുളള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു


കഴക്കൂട്ടം: ചന്തവിള വാർഡിലെ വിവിധ ബൂത്തു കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ നാനൂറോളം കുടുംബങ്ങൾക്കുളള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം കെ.എസ്.ശബരീനാഥൻ എം.എൽ.എ നിർവ്വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ.പുരുഷോത്തമൻ നായർ, ജോൺ വിനേഷ്യസ്, അഭിലാഷ് ആർ.നായർ, വാർഡ് കൗൺസിലർ എസ്.ബിന്ദു, എസ്.വിനോദ് കുമാർ, ചന്തവിള മുരളി, മനീഷ്, ബിജു പടിഞ്ഞാട്ടിൽ, ബി.മോഹനൻ നായർ, ഹരികുമാർ, മണ്ണറ വിനോദ്, അനു ഏണസ്റ്റ്, ഹർഷ കുമാർ, ദേവരാജൻ, സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

നാനൂറോളം കുടുംബങ്ങള്‍ക്കുളള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

0 Comments

Leave a comment