കല്ലമ്പലം :നാവായിക്കുളം തട്ടുപാലത്തു ജെസിബി തട്ടി ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. തിരുവനന്തപുരം കരകുളം പടിഞ്ഞാറ്റടി വീട്ടിൽ ഗണേശൻ ആശാരിയുടെ മകൻ ആനന്ദി (26)നാണ് പരിക്കേറ്റത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്നയാൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 9 നാണു സംഭവം. കൊല്ലത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. പരുക്കേറ്റ ആനന്ദിനെ നാട്ടുകാർ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി തലയ്ക്കു പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കല്ലമ്പലം പൊലിസ് കേസെടുത്തു.
നാവായിക്കുളം തട്ടുപാലത്തു ജെസിബി തട്ടി ദേശീയ പാതയിൽ ബൈക്ക് യാത്രക്കാരനു പരിക്ക്





0 Comments