വർക്കല: നിരവധി കവർച്ചാ കേസിലെ പിടികിട്ടാ പുള്ളി പിടിയിൽ. മുമ്പ് വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന ശിവാ എന്ന് വിളിക്കുന്ന ഫിറോസ് (36)നെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കൊല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ 2005 മുതൽ നിരവധി കവർച്ച കേസ്, പണം തട്ടൽ, മോഷണം, ഭവന ഭേദനം, പണം വാങ്ങി കൊല ചെയ്യൽ തുടങ്ങിയ നിരവധി കേസിലെ പിടികിട്ടാ പുള്ളി വർക്കല പോലീസ് അറസ്റ്റ് ചെയ്തു. 2007-ൽ വർക്കല ചിലക്കളൂർ ശ്രീ പൂയം വീട്ടിൽ സത്യശീലൻ എന്നയാളെ കഴക്കൂട്ടം സ്വദേശിയായ ഒരു വ്യവസായിയിൽ നിന്നും 5000 രൂപക്ക് കൊട്ടേഷൻ ഏറ്റെടുത്ത് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയാണ്. 2007ൽ വർക്കല ചെമ്മരുതി മുത്തന മുസ്ലിം പള്ളിക്ക് സമീപം രമണി മന്ദിരത്തിൽ കിരൺ എന്നയാളെ കോവൂർ വായനശാലക്ക് സമീപം വെളുപ്പിന് നാലരയ്ക്ക് പത്ര വിതരണം നടത്തവേ കഴുത്തിൽ വാൾ വെച്ചു ഭീഷണിപ്പെടുത്തി കയ്യിൽ കിടന്ന ഒരു പവൻ ബ്രൈസ്ലെറ്റും, അരപ്പവൻ മോതിരവും, കഴുത്തിൽ കിടന്ന സ്വർണ്ണ ഏലസ്സും കവർച്ച ചെയ്ത ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി വർക്കല വെട്ടൂർ മാടൻനട ഇളപ്പിൽ ഷൈൻ എന്നയാളുടെ ഗ്രീൻ വ്യൂ എന്ന വീട്ടിൽ രാത്രി മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് 30 പവനും 88,000 രൂപയും കവർച്ച ചെയ്ത കേസിലെ രണ്ടാം പ്രതിയാണ്. 2008 പരവൂർ പൊഴിക്കര പത്മ വിലാസം വീട്ടിൽ ബിനു എന്നയാളുടെ 10 ലക്ഷം രൂപയും വിദേശ കറൻസി എക്സ്ചേഞ്ച് നൽകണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വർക്കല ആലിയിറക്കത്ത് വിളിപ്പിച്ച് മുഖത്തും തലക്കും നെഞ്ചിലും മാരകമായി വെട്ടിപരിക്കേൽപ്പിച്ച് 9 ലക്ഷത്തോളം കവർച്ച ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്. കല്ലമ്പലം ഒറ്റൂർ കൃഷ്ണവിലാസത്തിൽ വാൾ കാട്ടി മാല കവർച്ച ചെയ്ത കേസ്, പരവൂർ ഭ്രത കുളം ഡോക്ടർ മുക്ക് അശ്വതി വീട്ടിൽ സന്ദീപിനെ 2006 ൽ വെട്ടി പരിക്ക് ഏൽപിച്ച് 50,000 രൂപ തട്ടിയെടുത്ത കേസ്സ്, കൊല്ലം പുനലൂരിൽ മാധവ വിലാസത്തിൽ മധുവിനെ ഇളമ്പൽ എന്ന സ്ഥലത്ത് വെച്ച് വെട്ടി പരിക്കേൽപ്പിച്ച് 28,000 രൂപ കവർന്ന കേസ് അടക്കം 15 ഓളം കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൂടാതേ കല്ലമ്പലം, പാരിപ്പള്ളി, നെടുമങ്ങാട്, എന്നിവിടങ്ങളിലും ഇയാളുടെ പേരിൽ കേസുണ്ട്. പ്രതി മുമ്പ് താമസിച്ചിരുന്ന മംഗലാപുരത്ത് സൂരത്ത് കൽ എന്ന കുടുംബം ആയി കഴിഞ്ഞ് വരുകയായിരുന്നു. തുടർന്ന് രണ്ട് മാസമായി കുടുംബം വർക്കല കരക്കണ്ണിൽ തിരുവമ്പാടി താമസമാരംഭിക്കുകയും ചെയ്തു. തുടർന്ന് പ്രതി വർക്കലയിൽ വന്ന് പോകാറുണ്ടെന്ന് കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്ന് വർക്കല ഇൻസ്പക്ർ ജി.ഗോപകുമാർ അഡിഷണൽ എസ്.ഐ സാജൻ.എസ്, സി.പി.ഒമാരായ മുരളിധരൻ, ജയ്മുരുകൻ എന്നിവരുടെ നേതൃത്വത്തിൽ ഇടവ ശ്രീയേറ്റിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി കവർച്ച കേസുകളിലെ പിടികിട്ടാപ്പുള്ളിയായ പ്രതി പിടിയിൽ





0 Comments