നെടുമങ്ങാട്: നാളത്തെ കേരളം ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് ഗവ: കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്സൈസ് വകുപ്പും, നെടുമങ്ങാട് മുനിസിപ്പാലിറ്റിയും, നെടുമങ്ങാട് ഗവ കോളേജ് - എൻ.എസ്.എസ് യൂണിറ്റും സംയുക്തമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. നെടുമങ്ങാട് കോളേജ് പ്രിൻസിപ്പാൾ ബോധവൽക്കരണ ക്ലാസ്സ് ഉൽഘാടനം ചെയ്തു. റിസ ഫൗണ്ടേഷൻ ഭാരവാഹി കൂടിയായ ഡോക്ടർ: അബ്ദുൽ അസീസ് കലാലയങ്ങളിൽ പടരുന്ന ലഹരി എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെടുമങ്ങാട് മുനിസിപ്പൽ സെക്രട്ടറി നാരായൺ, നെടുമങ്ങാട് കോളേജ് എൻ.എസ്.എസ് കോർഡിനേറ്റർ അൻസാർ എന്നിവരുടെ നിർദേശ പ്രകാരമാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.
നെടുമങ്ങാട് ഗവ: കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്





0 Comments