നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാൻ്റീനിൽ മോഷണം നടത്തിയ പ്രതി പിടിയിലായി. ഉഴമലയ്ക്കൽ, പൂളിമൂട്, കിഴക്കുംപുറം, മണ്ണാത്തിക്കുഴി പുത്തൻ വീട്ടിൽ കുല ബാബു (45) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7-ാം തിയതി രാത്രി 9.30 മണിയോടു കൂടിയാണ് സംഭവം. നെടുമങ്ങാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള ക്യാൻ്റീനിൻ്റെ പുറകു വശത്തെ വാതിൽ കുത്തിതുറന്ന് അകത്തു കയറിയ കുല ബാബു മേശക്കകത്തു സൂക്ഷിച്ചിരുന്ന 4,500 രൂപയും, 1,500 രൂപ വിലയുള്ള മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. ക്യാൻ്റീൻ നടത്തിപ്പുകാരനായ നെടുമങ്ങാട് സ്വദേശി അജിത്ത് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്യാൻ്റീനിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് നെടുമങ്ങാട് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളിയായ പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാൻ്റീനിൽ മോഷണം നടത്തിയ പ്രതി പിടിയിൽ





0 Comments