കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വനിതാ കണ്ടക്ടർ തെറിച്ചു വീണു. വർക്കല സ്വദേശി സ്മിത (38)യ്ക്കാണ് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ ദേശീയ പാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപമാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങലിലേയ്ക്കു പോവുകയായിരുന്ന ബസിലാണ് അപകടം. യാത്രക്കാരോട് സുരക്ഷിതരായി നിൽക്കാൻ ആവശ്യപ്പെടുന്നതിനിടയിൽ ആകസ്മികമായി ഡോർ തുറന്നു പോവുകയും സ്മിത കൈവിട്ട് ബസിൽ നിന്നും പുറത്തേയ്ക്ക് വീഴുകയുമായിരുന്നു. ഉടൻ ബസ് നിർത്തിയ ഡ്രൈവർ സ്മിതയെ സ്വകാര്യ ആമ്പുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഈ സമയം അതു വഴി കടന്നു പോയ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ ബസ് നിർത്തി സ്റ്റാർട്ട് ആക്കി നിർത്തിയിരുന്ന ബസ് ഓഫ് ചെയ്തു. തുടർന്ന് വിവരമറിഞ്ഞ് കണിയാപുരം ഡിപ്പോയിൽ നിന്നെത്തിയ ജീവനക്കാർ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.
പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വനിതാ കണ്ടക്ടർ തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു





0 Comments