തിരുവനന്തപുരം: പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് ബോധവൽക്കരണം തുടങ്ങി. ഡിസംബർ ആദ്യ വാരം മുതൽ പിഴയൊടുക്കിയാൽ മതിയെന്നാണ് തീരുമാനം. നിയമം കർശനമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ ഉണ്ടാവും. ഹൈക്കോടതി ഉത്തരവ് വന്നതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും ഹെൽമറ്റ് പരിശോധനയും കർശനമാക്കി. ഹെൽമറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാർക്ക് തൽക്കാലം താക്കീത് നൽകി വിട്ടയയ്ക്കുകയാണ്. കുട്ടികൾക്ക് ഹെൽwമറ്റ് നിർബന്ധമാക്കുന്നത് എളുപ്പമല്ലെന്നാണ് ഗതാഗത വകുപ്പിന്റേയും വിലയിരുത്തൽ. എന്തായാലും ബോധവൽക്കരണവും ഹെൽമറ്റ് വാങ്ങാൻ സമയവും അനുവദിച്ച ശേഷം പിഴ ഈടാക്കിത്തുടങ്ങിയാൽ മതിയെന്നാണ് തീരുമാനം. അതു വരെ സമൂഹമാധ്യമങ്ങളിലടക്കം പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റ ആവശ്യകത പ്രചരിപ്പിക്കും.
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ്. ഡിസംബര്‍ ആദ്യ വാരം മുതല്‍ പിഴ





0 Comments