കഴക്കൂട്ടം: തരിശു കിടന്ന 15 ഏക്കർ പുന്നയിക്കുന്നം എലായിൽ കൊയ്ത്തുത്സവം നടത്തി മംഗലപുരം ഗ്രാമ പഞ്ചായത്ത്. അത്യാധുനിക കൊയ്ത്തു യന്ത്രത്തിൽ കയറി നെല്ല് കൊയ്ത് പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്തു. കൃഷി ഭവനും പാടശേഖര സമിതികളും ഗ്രാമ പഞ്ചായത്തും ഒരുമിച്ചു കൈകോർത്തപ്പോൾ തകർന്നടിഞ്ഞിരുന്ന കാർഷിക സംസ്കാരത്തിന് ഇതോടെ പുതിയ തിളക്കമാവുകയാണ്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശു കിടന്ന 50 ഏക്കറോളം വരുന്ന വിവിധ ഏലാകളിലാണ് ഗ്രാമ പഞ്ചായത്ത് പൊന്നു വിളയിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് വേങ്ങോട് മധു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, മെമ്പർമാരായ ഷാനവാസ്, എം.എസ്.ഉദയകുമാരി, കൃഷി ഓഫീസർ സജി അലക്സ്, പാടശേഖര സമിതി അംഗങ്ങൾ മുരളീധരൻ നായർ, മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
പുന്നയിക്കുന്നം ഏലായിൽ കൊയ്ത്തുത്സവം





0 Comments