കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ജവാൻമാർ കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് സൈനികർക്ക് ആദരാജ്ഞലികളർപ്പിച്ച് കൊണ്ട് മെഴുകുതിരി തെളിച്ച് കണ്ണീർ പൂക്കൾ അർപ്പിച്ചു. രാജ്യത്തിന് വേണ്ടി ധീര രക്തസാക്ഷികളായ 40 ജവാൻമാരുടെയും ചിത്രങ്ങൾ പതിച്ച ബാനറിന്റെ കീഴിൽ ജവാൻമാരും അവരുടെ കുടുംബാംഗങ്ങളും ഓഫീസർമാരും അടക്കം ആയിരങ്ങൾ അണിനിരുന്നു. മെഴുകുതിരി തെളിച്ച് കൊണ്ട് സി.ആർ.പി.എഫ് ജംഗ്ഷനിൽ നിന്ന് മൗന യാത്രയായി ക്യാമ്പിനുള്ളിലെ ധീര രക്തസാക്ഷി മണ്ഡപത്തിൽ പ്രവേശിച്ചു. തുടർന്ന് യാത്രയിൽ പങ്കെടുത്ത ജവാൻമാരും, സ്ത്രീകളും, കുട്ടികളുമടക്കം സൈനികർക്ക് പുഷ്പാർച്ചന നടത്തി. പള്ളിപ്പുറം സി.ആർ.പി.എഫ്. ഡിഐജി മാത്യു.എ ജോണിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കമാണ്ടന്റ് രോഹിണി രാജ എസ് അടക്കം സമീപത്തെ സ്കൂളുകളിലെയും പൊലീസ് സ്റ്റേഷനുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് സൈനികർക്ക് ആദരാജ്ഞലികളർപ്പിച്ചു





0 Comments