തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.
വാക്സിനെടുക്കാൻ കുറിപ്പടി നൽകുന്നതിനിടയിൽ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്ന നായ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ അപർണയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാനെത്തിയ യുവതിയെ തെരുവുനായ കടിച്ചു





0 Comments