പെരുമാതുറ: സാമ്പത്തികമായും സാമൂഹികമായും ജില്ലയിലെ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിലൊന്നായ പെരുമാതുറ ഗവ. എൽ.പി സ്കൂളിന് ടെക്കികളുടെ സഹായഹസ്തം. ടെക്നോപാർക്കിലെ പ്രമുഖ ആഗോള കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ മാനേജ്മെന്റും ജീവനക്കാരുമാണ് സഹായ ഹസ്തവുമായി എത്തിയത്. ഇതിന്റെ ഭാഗമായി പുതുതായി റൈഡുകൾ സ്ഥാപിച്ച് കുട്ടികളുടെ പാർക്ക് നിർമിച്ചു. പ്രീപ്രൈമറി ക്ലാസ് റൂം മനോഹരമായ ചിത്രകലകളാൽ അലങ്കരിച്ചു. എല്ലാ ക്ളാസ് മുറികളിലും പുതുതായി ഫർണിച്ചർ സ്ഥാപിച്ച് ലൈബ്രറി നവീകരിച്ചു. ലൈബ്രറിക്കായി പുസ്തകങ്ങളും സമ്മാനിച്ചു. കൂടാതെ എല്ലാ ക്ലാസ്സ് മുറികൾക്കും അലമാരകളും വാങ്ങി നൽകി. സ്കൂൾ അംഗണത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്.എം.സി ചെയർമാൻ സഹീർ അധ്യക്ഷനായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ക്വസ്റ്റ് ഗ്ലോബൽ ട്രിവാൻഡ്രം സെന്റർ ഹെഡ് എസ് നാരായണൻ പദ്ധതി വിശദീകരിച്ചു. കമ്പനി പ്രതിനിധി ബിന്ദു അനി ജോർജ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ നസീഹ സിയാദ്, വാർഡ് മെമ്പർ സഫീദ, സ്കൂൾ വികസന സമിതി ചെയർമാൻ അബ്ദുൽ വാഹിദ്, പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ എ.ആർ.നൗഷാദ്, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് അഫ്നാസ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഹിൽഡ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രസന്ന ടീച്ചർ നന്ദിയും പറഞ്ഞു.
പെരുമാതുറ ഗവ. എൽ.പി സ്കൂളിന് ക്വസ്റ്റ് ഗ്ലോബലിന്റെ സഹായഹസ്തം





0 Comments