കഴക്കൂട്ടം: പെരുമാതുറയ്ക്കടുത്ത് പുതുക്കുറിച്ചി മുസ്ലിം പള്ളിക്ക് എതിർവശത്തെ കടൽ തീരത്ത് ഭീമൻ കടലാനയുടെ ജഡം അടിഞ്ഞ് കയറി. ഇന്നലെ രാവിലെ 10 മണിയോടു കൂടിയാണ് പുതുക്കുറുച്ചി പൗരസമിതി തീരത്ത് വെച്ചാണ് കടലാന തിരയിൽ ഒഴുക്കിൽപ്പെടുന്നത് മത്സ്യതൊഴിലാളികൾ കണ്ടത്. പിന്നീട് ഒരു മണിക്കൂറിനു ശേഷമാണ് പുതുക്കുറിച്ചി മുസ്ലിം പള്ളിക്ക് സമീപം അടിഞ്ഞു കയറിയത്. 6 മാസം മുൻപ് വെട്ടുതുറ തീരത്തും ഒരു ഭീമൻ കടലാന അടിഞ്ഞു കയറിയിരുന്നു. വിവരമറിഞ്ഞ് കഠിനംകുളം പോലീസ്, കോസ്റ്റൽ പോലീസ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നടപടിക്രമങ്ങൾക്ക് ശേഷം വൈകിട്ട് 6 മണിയോടെ ജെ.സി.ബി ഉപയോഗിച്ച് കടൽ തീരത്ത് തന്നെ കടലാനയെ കുഴിച്ച് മൂടി.
പെരുമാതുറ പുതുക്കുറുച്ചി കടൽ തീരത്ത് ഭീമൻ കടലാനയുടെ ജഡം അടിഞ്ഞുകയറി





0 Comments