https://kazhakuttom.net/images/news/news.jpg
Local

പെരുമാതുറ ബീച്ചിന്റെ ടുറിസം വികസനം സർക്കാർ 3 കോടി രൂപ അനുവദിച്ചു


കഴക്കൂട്ടം: പെരുമാതുറ ബീച്ചിന്റെ അടിസ്ഥാന വികസനത്തിനായി കേരള സർക്കാർ മൂന്നു കോടി രൂപ അനുവദിച്ചു. കേരള സർക്കാരിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് തുക അനുവദിക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് പദ്ധതിയുടെ നിർമാണച്ചുമതല. റോഡ് നവീകരണം, പാർക്കിങ് സംവിധാനം, ടിക്കറ്റ് കൗണ്ടർ, ലൈഫ് ഗാർഡുകൾക്ക് റൂം, ഇ-ടോയ്ലറ്റ് സൗകര്യം, പവലിയൻ നിർമ്മാണം, കുട്ടികൾക്കുള്ള പാർക്ക്, കുടിവെള്ളം, സോളാർ വൈദ്യുതി, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത വർഷം തന്നെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കും.

പെരുമാതുറ ബീച്ചിന്റെ ടുറിസം വികസനം സർക്കാർ 3 കോടി രൂപ അനുവദിച്ചു

0 Comments

Leave a comment