<p>പെരുമാതുറ: ഇരതേടി നാട്ടിലിറങ്ങിയ കാട്ടു പൂച്ചയെ വനംവകുപ്പധികൃതര്‍ പിടികൂടി. പെരുമാതുറ പെരുമാതുറ, മാടൻവിളയില്‍ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് പ്രദേശവാസികള്‍ കാട്ടുപൂച്ചയെ കണ്ടെത്തുന്നത്. മാടന്‍വിള നാഥില മന്‍സിലില്‍ നവാസിന്റെ വീട്ടില്‍ കയറിയ കാട്ടു പൂച്ച വീട്ടുകാരേയും സംഭവം അറിഞ്ഞെത്തിയ നാട്ടുകാരേയും ആക്രമിക്കാന്‍ ശ്രമിച്ചു. നാടന്‍ പൂച്ചയോട് സാമ്യമുണ്ടെങ്കിലും ആക്രമണ സ്വഭാവവും ശരീര പ്രകൃതിയും കണ്ടാണ് നാട്ടുകാര്‍ക്ക് സംശയമുണ്ടായത്. തുടര്‍ന്ന് രാവിലെ തന്നെ വീട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. എട്ടുമണിയോടെ തിരുവനന്തപുരം പരുത്തിപള്ളി ഫോറസ്റ്റ് റെയിഞ്ചിന്റെ കീഴിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് സംഘം സ്ഥലത്തെത്തി കാട്ടുപൂച്ചയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങി. മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് ഉദ്ദേശം പത്തുവയസ്സ് പ്രായം വരുന്ന ആണ്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന കാട്ടുപൂച്ചയാണിതെന്നും പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കാട്ടുപൂച്ചയെ വൈകീട്ട് മൂന്നു മണിയോടു കൂടി ബ്രൈമൂര്‍ വനമേഖലയില്‍ തുറന്നുവിട്ടതായി വനം വകുപ്പധികൃതര്‍ അറിയിച്ചു. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ ഫോറസ്റ്റ് റെയ്ഞ്ചര്‍ വിജയ മോഹനന്‍, ഫോറസ്റ്റ് വാച്ചര്‍മാരായ ശരത്, നിഷാദ്, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് കാട്ടുപൂച്ചയെ കെണിയിലാക്കിയത്. പ്രദേശവാസികള്‍ കാട്ടുപൂച്ചയെ കണ്ടെത്തുന്നത്. മാടന്‍വിള നാഥില മന്‍സിലില്‍ നവാസിന്റെ വീട്ടില്‍ കയറിയ കാട്ടു പൂച്ച വീട്ടുകാരേയും സംഭവം അറിഞ്ഞെത്തിയ നാട്ടുകാരേയും ആക്രമിക്കാന്‍ ശ്രമിച്ചു. നാടന്‍ പൂച്ചയോട് സാമ്യമുണ്ടെങ്കിലും ആക്രമണ സ്വഭാവവും ശരീര പ്രകൃതിയും കണ്ടാണ് നാട്ടുകാര്‍ക്ക് സംശയമുണ്ടായത്. തുടര്‍ന്ന് രാവിലെ തന്നെ വീട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. എട്ടുമണിയോടെ തിരുവനന്തപുരം പരുത്തിപള്ളി ഫോറസ്റ്റ് റെയിഞ്ചിന്റെ കീഴിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് സംഘം സ്ഥലത്തെത്തി കാട്ടുപൂച്ചയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങി. മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് ഉദ്ദേശം പത്തുവയസ്സ് പ്രായം വരുന്ന ആണ്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന കാട്ടുപൂച്ചയാണിതെന്നും പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കാട്ടുപൂച്ചയെ വൈകീട്ട് മൂന്നു മണിയോടു കൂടി ബ്രൈമൂര്‍ വനമേഖലയില്‍ തുറന്നുവിട്ടതായി വനം വകുപ്പധികൃതര്‍ അറിയിച്ചു. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ ഫോറസ്റ്റ് റെയ്ഞ്ചര്‍ വിജയ മോഹനന്‍, ഫോറസ്റ്റ് വാച്ചര്‍മാരായ ശരത്, നിഷാദ്, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് കാട്ടുപൂച്ചയെ കെണിയിലാക്കിയത്.</p>
പെരുമാതുറയിൽ കാട്ടുപൂച്ച. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൂച്ചയെ പിടികൂടി.





0 Comments