/uploads/news/news_പൊട്ടിപ്പൊളിഞ്ഞ_റോഡ്:_ചിറയിൻകീഴിൽ_നാളെ_വ..._1660021224_9284.jpg
Local

പൊട്ടിപ്പൊളിഞ്ഞ റോഡ്: ചിറയിൻകീഴിൽ നാളെ വാർഡ് മെമ്പർമാരുടെ ഉപവാസം


ചിറയിൻകീഴ്: ശാർക്കര - പണ്ടകശാല റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മനു ശാർക്കര, മോനി ശാർക്കര, ബേബി എന്നിവർ നാളെ (ബുധൻ) രാവിലെ 8 മണി മുതൽ ശാർക്കര ജംഗ്ഷനിൽ ഉപവാസമിരിക്കും.

ചിറയിൻകീഴിൽ റയിൽവേ ഓവർ ബ്രിഡ്ജ് പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ദിനേന ഇതുവഴിയാണ് ഇപ്പോൾ കടന്ന് പോകുന്നത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര നരക തുല്യമാണ്. ഈ റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ ശേഷമേ ഓവർ ബ്രിഡ്ജിന്റെ പണി തുടങ്ങൂവെന്ന വാക്ക് അധികൃതർ ലംഘിച്ചരിക്കുകയാണ്.

നിരവധി തവണ ഈ പ്രശ്നം ഉന്നയിച്ചപ്പോഴും അധികൃതരുടെ ഭാഗത്ത്‌ നിന്നും നിസ്സംഗതയാണ് ഉണ്ടായതെന്ന് വാർഡ് മെമ്പർമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുസ്സഹമായിരിക്കുകയാണ്.

വാർഡ് മെമ്പർമാരായ മനു ശാർക്കര, മോനി ശാർക്കര, ബേബി എന്നിവരാണ് ഉപവസിക്കുന്നത്

0 Comments

Leave a comment