/uploads/news/2552-IMG_20211207_131956.jpg
Local

പൊ​ലീ​സ്​ യൂ​ണിഫോ​മി​ല്‍ വ​നി​താ എ​സ്.​ഐ​യു​ടെ സേ​വ്​ ദി ​ഡേ​റ്റ്​ ഫോ​​ട്ടോ ഷൂ​ട്ട് വിവാദമായി.


കോ​ഴി​ക്കോ​ട്: പൊ​ലീ​സ്​ യൂ​ണിഫോ​മി​ൽ വ​നി​താ എ​സ്.​ഐ​യു​ടെ സേ​വ്​ ദി ​ഡേ​റ്റ്​ ഫോ​​ട്ടോഷൂ​ട്ട് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു.സി​റ്റി പൊ​ലീ​സി​ലെ വ​നി​താ എ​സ്.​ഐ​യു​ടെ ഫോ​​​ട്ടോ​ഷൂ​ട്ടാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​വാ​ദ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ വ​നി​ത എ​സ്.​ഐയുടെ, ഔ​ദ്യോ​ഗി​ക യൂണിഫോ​മി​ൽ പ്ര​തി​ശ്രു​ത വ​ര​നു​മൊ​ത്തു​ള്ള ഫോ​​ട്ടോ ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാധ്യ​മ​ങ്ങ​ളി​​ലെ​ത്തി​യ​ത്.യൂ​ണിഫോ​മി​ലെ ര​ണ്ട് ന​ക്ഷ​ത്ര​ങ്ങ​ൾ, പേ​രു​ൾപ്പെ​ടെ സ​ബ് ഇ​ൻസ്പെക്ടർ ഓ​ഫ് പൊ​ലീ​സ് എ​ന്നെ​ഴു​തി​യ നെ​യിം പ്ലേ​റ്റ്, എ​സ്.​ഐ​യാ​യി​രി​ക്കെ ല​ഭി​ച്ച മെ​ഡ​ൽ എന്നിവ അണിഞ്ഞാണ് എ​സ്.​ഐ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​ത് നേ​ര​ത്തേ​യു​ള്ള ഉ​ത്ത​ര​വ് ലം​ഘി​ക്കും വി​ധ​ത്തി​ലാ​ണെ​ന്നും, പൊലീസ് യൂ​ണിഫോ​മി​നെ അ​പ​കീ​ർത്തി​പ്പെ​ടു​ത്തു​ന്ന​തു​മാണെന്ന് സേ​ന​യി​ലെ ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്നു.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട നി​ർദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് 2015 ഡി​സം​ബ​റി​ൽ അന്നത്തെ പോലീസ് മേധാവി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സേ​നാം​ഗ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യ സ​മൂ​ഹ മാധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ പ്രൊ​ഫൈ​ലു​ക​ളിൽ ഔ​ദ്യോ​ഗി​ക വേ​ഷം ധ​രി​ച്ച ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ക്കാൻ പാ​ടി​ല്ലെ​ന്നാ​ണ് അ​ന്ന്​ നി​ർ​ദേ​ശി​ച്ച​ത്​ എ​ന്നാ​ണ്​ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​.

പൊ​ലീ​സ്​ യൂ​ണിഫോ​മി​ല്‍ വ​നി​താ എ​സ്.​ഐ​യു​ടെ സേ​വ്​ ദി ​ഡേ​റ്റ്​ ഫോ​​ട്ടോ ഷൂ​ട്ട് വിവാദമായി.

0 Comments

Leave a comment