പോത്തൻകോട്: പോത്തൻകോട് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷികത്തിന്റെ സമാപന ചടങ്ങ് മേയർ അഡ്വ.വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് വൈശാഖ് സുനിൽ അധ്യക്ഷനായി. ഭക്ഷ്യധാന്യ കിറ്റ് വിതരണോത്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, പഠനോപകരണ കിറ്റ് വിതരണം ആശ്രയ വോളണ്ടിയർ ഓർഗനൈസേഷൻ ആർ.സി.സി തിരുവനന്തപുരം പ്രസിഡൻറ് ശാന്തി ജോസ് ചികിത്സാ ധനസഹായ വിതരണം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ മുഖ്യ രക്ഷാധികാരി എ.കെ.അബ്ബാസ് എന്നിവർ നിർവ്വഹിച്ചു. പ്രളയ കാലത്ത് തിരുവനന്തപുരം കോർപ്പറേഷനു കീഴിൽ ദുരിതാശ്വാസ മെഡിക്കൽ ടീമിന്റെ ഭാഗമായി പ്രവർത്തിച്ച കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരുടെ കൂടെ രോഗികളുടെ പരിചരണത്തിനായി വന്ന ഡോ.ആർച്ച രാജിന് കനിവിന്റെ ആദരവ് നൽകി. സിനിമാ സീരിയൽ താരം കിഷോർ, പോത്തൻകോട് ടൗൺ വാർഡ് മെമ്പർ അഡ്വക്കേറ്റ് എസ്.വി.സജിത്, ബാലമുരളി, പണിമൂല വാർഡ് മെമ്പർ ഹരികുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം രാധാ ദേവി, പോത്തൻകോട് എക്സൽ കോളേജ് പ്രിൻസിപ്പൽ ജയകുമാർ, കനിവ് ചാരിറ്റബിൾ സൊസൈറ്റി അഡ്വൈസറി ബോർഡ് ജോയിന്റ് കൺവീനർ ലത സേവ്യർ എന്നിവർ സംസാരിച്ചു.
പോത്തൻകോട് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷികത്തിന് സമാപനം





0 Comments