പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മലയിൽകോണം സുനിലിന് സി.പി.ഐ.എം കല്ലുവിള ബ്രാഞ്ച് കമ്മിറ്റി സ്വീകരണം നൽകി. ഗോപാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ, ബ്രാഞ്ച് സെക്രട്ടറി വിനോദ് കുമാർ, വൈശാഖ്, പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു. രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലളിതമായ രീതിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പാർട്ടി അംഗങ്ങൾ പങ്കെടുത്തു.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മലയിൽകോണം സുനിലിന് സ്വീകരണം





0 Comments