/uploads/news/1895-IMG_20201004_220112.jpg
Local

പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌, വയലാർ സാംസ്‌കാരിക വേദി ഗ്രന്ഥ ശാലയ്ക്ക് ഫർണിച്ചർ കൈമാറി


പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പോത്തൻകോട് വയലാർ സാംസ്കാരിക വേദി, ഗ്രന്ഥ ശാലയ്ക്ക് അനുവദിച്ച ഫർണിച്ചർ കൈമാറി. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ എന്നിവർ ചേർന്നാണ് സമിതിക്ക് ഫർണിച്ചർ കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു മികച്ച നേതൃത്വം നൽകിയും ജനകീയ വികസന പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായരെ ചടങ്ങിൽ വെച്ച് ആദരിച്ചു. അതോടൊപ്പം ജനകീയ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടുകയും സമിതിക്ക് ഫണ്ട് അനുവദിപ്പിക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ്.നസീമയെയും ആദരിച്ചു. വയലാർ സാംസ്കാരിക വേദി അംഗം വിനോദ് കുമാർ അധ്യക്ഷനായ ചടങ്ങിൽ സമിതി സെക്രട്ടറി വൈശാഖ് സ്വാഗതവും, സമിതി അംഗം അരുൺ കുമാർ നന്ദിയും പറഞ്ഞു. ഗോപകുമാർ, സന്തോഷ് കുമാർ, അരുൺകുമാർ.വി, ഷാഹിർ, വിഷ്ണു എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌, വയലാർ സാംസ്‌കാരിക വേദി ഗ്രന്ഥ ശാലയ്ക്ക് ഫർണിച്ചർ കൈമാറി

0 Comments

Leave a comment