/uploads/news/1326-pppp.jpg
Local

പോത്തൻകോട് ലൈഫ് ഭവന പദ്ധതി നിർമാണം പൂർത്തിയാക്കിയവരുടെ കുടുംബ സംഗമവും അദാലത്തും


കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്കിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കവേ മന്ത്രി ആരോപിച്ചു. സാധാരണക്കാരുടെ ലൈഫ് പദ്ധതിയെപ്പോലും ഇതു ബാധിക്കുന്നുണ്ടെങ്കിലും കെട്ടിടം പൂർത്തിയാക്കിയവർക്ക് അവസാന ഗഡു ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് എ.ഷാനിബാ ബീഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേണുഗോപാലൻ നായർ, ആർ.ഉഷാ കുമാരി, വേങ്ങോട് മധു. ഫെലിക്സ്, ഇന്ദിര, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.രാധാ ദേവി, എം.ജലീൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.യാസിർ, അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, ബ്ലോക്ക് സെക്രട്ടറി ഷൈനി എന്നിവർ പ്രസംഗിച്ചു.

പോത്തൻകോട് ലൈഫ് ഭവന പദ്ധതി നിർമാണം പൂർത്തിയാക്കിയവരുടെ കുടുംബ സംഗമവും അദാലത്തും

0 Comments

Leave a comment