കഴക്കൂട്ടം: കഴക്കൂട്ടത്ത് യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ യുവജന റാലി. പൗരത്വ നിയമത്തിനെതിരെ ഇന്നലെ വൈകുന്നേരം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം മിഷൻ ആശുപത്രി നടയിൽ സംഘടിപ്പിച്ച, വി.ടി.ബൽറാം എം.എൽ.എ പങ്കെടുത്ത യുവജന കൂട്ടായ്മയോടനുബന്ധിച്ചാണ് റാലി. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിനു സമീപത്തു നിന്നും ആരംഭിച്ച റാലി മിഷൻ ആശുപത്രി നടയിൽ സമാപിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് നജീവ് ബഷീർ റാലിയ്ക്ക് നേതൃത്വം നൽകി. നാദിറാ സുരേഷ്, ശ്രീകല, വിനോദ്.വി.ആർ, വിമൽ കുമാർ, ചിത്രദാസ്, അരുൺ എസ്.പി, അഭിലാഷ്, ജെ.എസ്.അഖിൽ, രാജേഷ്, അജിത് വെൺപാലവട്ടം, മായാദാസ്, ജിതിൻ, ബൂത്ത് പ്രസിഡന്റ് ഫാറൂക്ക്, നാസർ, എന്നിവർ നേതൃത്വം നൽകി.
പൗരത്വ നിയമത്തിനെതിരെ കഴക്കൂട്ടത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ യുവജന റാലി





0 Comments