പെരുമാതുറ: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറയിൽ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിങ്ങളെ രണ്ടാം തരം പൗരന്മാരാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. പുതുക്കുറിച്ചിയിൽ നിന്നും ആരംഭിച്ച ജാഥ പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്.കമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചിറയിൻകീഴ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ അധ്യക്ഷത വഹിച്ചു. എസ്.എം.അഷ്റഫ്, ഫസിൽ ഹഖ്, അജ്മൽ പെരുംകുഴി, നവാസ് മാടൻവിള, അൻസർ പെരുമാതുറ, അനസ് മാടൻവിള എന്നിവർ പങ്കെടുത്തു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പെരുമാതുറയിൽ മുസ്‌ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം





0 Comments