കഴക്കൂട്ടം: ഫാദർ ഐക്കര മെമ്മോറിയൽ ജൂബിലി ഓഡിറ്റോറിയം കമ്മിറ്റി യോഗം തുമ്പ സെന്റ്സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പൂർവ്വ വിദ്യാർത്ഥികൾ നേതൃത്വം കൊടുത്ത യോഗത്തിൽ കോളേജ് മാനേജർ ഫാ. പയസ് വാച്ചാപ്പറമ്പിൽ എസ്.ജെ, കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ: വി.വൈ ദാസപ്പൻ എസ്.ജെ, പൂർവ്വ വിദ്യാർത്ഥിയും മുൻ ഡി.ജി.പി.യുമായ ജേക്കബ് പുന്നൂസ് ഐ.പി.എസ്, പ്രൊഫസർ ജോൺ കുര്യൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻറ് അഡ്വ: എൻ.ആർ സുരേഷ് കുമാർ, പൂർവ്വ അദ്ധ്യാപക പ്രതിനിധികൾ, പൂർവ്വ അനദ്ധ്യാപക പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു.
ഫാദർ ഐക്കര മെമ്മോറിയൽ ജൂബിലി ഓഡിറ്റോറിയം യോഗം ചേർന്നു.





0 Comments