/uploads/news/2128-eiBB9B945033.jpg
Local

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച 2 പ്രതികൾ പിടിയിൽ.


തിരുവനന്തപുരം. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറേയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. കരിമഠം സ്വദേശികളായ റഷീദ്, റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. നിരവധി കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. മദ്യ ലഹരിയിൽ ആയിരുന്ന പ്രതികൾ ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് മർദ്ദിച്ചത്. രാത്രി അപകടത്തിൽപ്പെട്ടയാളുമായി ആശുപത്രിയിൽ ചികിത്സ തേടി എത്തിയ സംഘം വരി നിൽക്കാതെ ആശുപത്രിയിലേക്ക് തള്ളിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച ഡ്യൂട്ടി ഡോക്ടർ മാലു മുരളിക്കാണ് മർദ്ദനമേറ്റത്.കൈപിടിച്ച് തിരിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തു. കൂടാതെ വസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തെന്ന് അക്രമത്തിന് ഇരയായ ഡോക്ടർ പറഞ്ഞു.തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനും മർദ്ദനമേറ്റു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോർട്ട് ആശുപത്രിയിൽ തന്നെ നിരവധി തവണ പ്രതികൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും.

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച 2 പ്രതികൾ പിടിയിൽ.

0 Comments

Leave a comment