/uploads/news/1254-IMG-20191219-WA0040.jpg
Local

ഭിന്ന ശേഷിക്കാരായ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് വിദ്യാഭ്യാസ മന്ത്രി


കഴക്കൂട്ടം: പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ചിലാണ് ക്രിസ്മസ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭാ മേയർ കെ.ശ്രീകുമാർ അധ്യക്ഷനായി. ഭിന്ന ശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ ഇത്തരം സ്ഥാപനങ്ങൾ വലിയ പങ്കാണ് നിർവ്വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിവിധ കലകളിലൂടെയും പരിശീലനങ്ങളിലൂടെയും ഇത്തരം കുട്ടികളിൽ മാനസിക ശാരീരിക മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ക്രിസ്മസ് കേക്കു മുറിച്ചാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഇൻസ്റ്റിട്ട്യൂട്ട് ഡയറക്ടർ ഷൈൻ മോൻ, കൗൺസിലർ ലതാകുമാരി, റിയാസ് നർമ്മകല, ഫാ.തോമസ് ഷൈൻ, അബ്ദുൽ സലാം, സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഭിന്ന ശേഷിക്കാരായ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് വിദ്യാഭ്യാസ മന്ത്രി

0 Comments

Leave a comment