തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളെ കാണാന്‍ നിലമ്പൂരില്‍ നിന്നും ആദിവാസിക്കുട്ടികളെത്തി. അബ്ദുള്‍ വഹാബ് എം.പിയുടെ നേതൃത്വത്തില്‍ കേരളീയം യാത്രയുടെ ഭാഗമായാണ് അമ്പതോളം വരുന്ന കുട്ടികളെത്തിയത്. സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും അവര്‍ സെന്ററില്‍ ചെലവഴിച്ചു. കേള്‍വി പരിമിതരായ ആര്‍ദ്രയും അപര്‍ണയും അവതരിപ്പിച്ച ഇന്ദ്രജാല വിസ്മയങ്ങളും കാഴ്ച പരിമിതനായ ശ്രീകാന്തിന്റെ പാട്ടും കുട്ടികളെ ആവേശഭരിതരാക്കി.
ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളാണ് സന്ദര്‍ശനത്തിനെത്തിയവര്‍. ഈ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും പരിമിതികള്‍ പ്രതിബന്ധമല്ലെന്ന് ബോധ്യപ്പെടുത്താനുമാണ് സെന്റര്‍ സന്ദര്‍ശിപ്പിച്ചതെന്ന് അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു. സെന്ററിലെ സന്ദര്‍ശനം കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്തുവെന്നും ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും അവര്‍ പൂര്‍ണമായി ആസ്വദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ മാജിക് പ്ലാനറ്റിലെ ജീവനക്കാര്‍ക്ക് കുട്ടികള്‍ക്ക് മികച്ച സ്വീകരണമാണ് നല്‍കിയത്.
അബ്ദുള്‍ വഹാബ് എം.പിയുടെ നേതൃത്വത്തില്‍ കേരളീയം യാത്രയുടെ ഭാഗമായാണ് അമ്പതോളം വരുന്ന ആദിവാസി കുട്ടികൾ എത്തിയത്





0 Comments