കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ മംഗലപുരം എൽ.പി.എസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കാരമൂട് ആൽഫ ക്ലെയ്സ് സംഭാവന ചെയ്ത പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു വിതരണോദ്ഘാടനം നടത്തി. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസകാര്യ ചെയർമാൻ എം. ഷാനവാസ്, ആൽഫ ക്ലെയ്സ് എം.ഡി. അഷറഫ്, എസ്.എം.സി ചെയർമാൻ ജിറോഷ് മുഹമ്മദ്, ഹെഡ്മിസ്ട്രസ് ഹാജിസ.എച്ച് എന്നിവർ പങ്കെടുത്തു.
മംഗലപുരം എൽ.പി.എസിൽ സൗജന്യ പഠനോപകരണങ്ങൾ വിതരണം നടത്തി





0 Comments