മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാനവാസ് അയോഗ്യനല്ലെന്നു ഹൈക്കോടതി. ഗ്രാമ പഞ്ചായത്തംഗമായ കെ.എസ്.അജിത്കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചു കൊണ്ട് ഒരു മാസം മുൻപാണ് ഷാനവാസിനെ സംസ്ഥാ തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്ക്കരൻ അയോഗ്യനാക്കിയത്. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി എൽ.ഡി.എഫ് ധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയാക്കി. തുടർന്ന് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ യു.ഡി.എഫ് വിഭാഗത്തിൽ നിന്നും ഒരംഗത്തിന്റെ വോട്ട് അസാധുവായിരുന്നു. ഇത് ഷാനവാസ് മനപ്പൂർവ്വം അസാധുവാക്കുകയായിരുന്നു എന്ന് ആരോപിച്ചു കൊണ്ട്, യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും കമ്മീഷൻ ഷാനവാസിനെ അയോഗ്യനാക്കുകയും ചെയ്തിരുന്നു. കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറു വർഷത്തേയ്ക്ക് ഗ്രാമപഞ്ചായത്തംഗമായി തുടരുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്തിരിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ഷാനവാസ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഷാനവാസ് അയോഗ്യനല്ലെന്നും തൽസ്ഥാനത്ത് തുടരുവാനും ഹൈക്കോതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്.
മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാനവാസ് അയോഗ്യനല്ലെന്നു ഹൈക്കോടതി





0 Comments