/uploads/news/1311-IMG-20200105-WA0039.jpg
Local

മംഗലപുരത്ത് അതിഥി സംസ്ഥാന തെഴിലാളികൾക്കു മെഡിക്കൽ ക്യാമ്പ്


കഴക്കൂട്ടം: മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അതിഥി സംസ്ഥാന തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പ് എം.എസ്.ആർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം ക്യാമ്പ് ഉത്ഘാടനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി അതിഥി സംസ്ഥാന തൊഴിലാളി സൗഹൃദ പഞ്ചായത്ത് പ്രവർത്തനം നടത്തി വരുന്ന കേരളത്തിലെ ഏക പഞ്ചായത്താണ് മംഗലപുരം. സർക്കാരിന്റെ ആവാസ് കാർഡ് നൽകൽ, തൊഴിലിടങ്ങളിൽ ബുദ്ധിമുട്ടുന്ന തൊഴിലാളികളുടെ സംരക്ഷണം, അവർക്കു സർക്കാരും പഞ്ചായത്തും നൽകുന്ന സേവങ്ങളുടെ വിവരങ്ങൾ ഹിന്ദിയിലും മറ്റു ഭാഷകളിലും വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചും, തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മെഡിക്കൽ പരിശോധനകൾ നടത്തിയും, ശൗചാലയ സൗകര്യങ്ങൾ ഒരുക്കിയും ഗ്രാമപഞ്ചായത്ത് അതിഥി സംസ്ഥാന സൗഹൃദ ഗ്രാമമായി കേരളത്തിനു മാതൃക ആകുകയാണ്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ കാര്യ ചെയർമാൻ വേണു ഗോപാലൻ നായർ, മെമ്പർമാരായ വി.അജി കുമാർ, മുരുക്കുംപുഴ എം.ഷാനവാസ്, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി, ഡോക്ടർ ജസ്റ്റിൻ ജോസ്, ഡോക്ടർ അനു ആനന്ദ്, ഡോക്ടർ വിബിൻ ദാസ്, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.ശശി, ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്.എം.പി, ജെ.എച്.എസ്മാരായ വികാസ്.പി, ദിവ്യ, ജെ.പി.എച്ച്.എൻമാരായ ജയ, ലേഖ, ഷാലി, ശ്രീദേവി, റംലത്ത് എന്നിവർ പങ്കെടുത്തു.

മംഗലപുരത്ത് അതിഥി സംസ്ഥാന തെഴിലാളികൾക്കു മെഡിക്കൽ ക്യാമ്പ്

0 Comments

Leave a comment