/uploads/news/1653-IMG-20200407-WA0091.jpg
Local

മംഗലപുരത്ത് പദ്ധതി ആസൂത്രണ പ്രവർത്തനോത്ഘാടനം ചെയ്തു


കഴക്കൂട്ടം: കോവിഡ് 19 പ്രതിരോധ തീവ്ര പ്രവർത്തനങ്ങൾക്കൊപ്പം ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയുടെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. സമഗ്ര ശിക്ഷാ കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ തുക ചെക്ക് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവ്വഹിച്ചു. സർവ്വ ശിക്ഷാ കേരളയുടെ ജില്ലാ ഓഫീസിനു വേണ്ടി സി.ആർ.സി കോഡിനേറ്റർ ദിനേശ്, ബി.ആർ.സി ട്രൈനർ സതീഷ് എന്നിവർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ കെ.അജിത് കുമാർ, വി.അജികുമാർ, എം.ഷാനവാസ്, സി.ജയ്മോൻ, എസ്.സുധീഷ് ലാൽ, സിന്ധു.സി.പി, സെക്രട്ടറി ജി.എൻ.ഹരികുമാർ എന്നിവർ പങ്കെടുത്തു.

മംഗലപുരത്ത് പദ്ധതി ആസൂത്രണ പ്രവർത്തനോത്ഘാടനം ചെയ്തു

0 Comments

Leave a comment