തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ. ജില്ലയിലെ മലയോര മേഖലകളായ വിതുര, പൊൻമുടി, നെടുമങ്ങാട്, പാലോട് പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര ദേശീയപാതയിൽ മരുതൂർ പാലത്തിന്റെ പാർശ്വഭിത്തി തകർന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞുതാഴ്ന്നു. പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. തീരദേശ മേഖലയിലും മഴ തുടരുകയാണ്. വിഴിഞ്ഞത്ത് പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഫിഷറീസ് ലാൻഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകൾ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായി.നാഗർകോവിലിന് സമീപം ഇരണിയൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. തിരുവനന്തപുരം-നാഗർകോവിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മഴ ശക്തം: തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ.





0 Comments