തിരുവനന്തപുരം: യാതൊരു പ്രകോപനാവസ്ഥയും ഇല്ലാതിരുന്ന സാഹചര്യത്തിൽ വൈരാഗ്യ ബുദ്ധിയോടെ അക്രമാസക്തയായ ഉദ്യോഗസ്ഥക്ക് എതിരെ ശക്തവും മാതൃകാപരവുമായ നടപടി സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകണമെന്നു കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൻസ് യൂണിയൻ (കെ.ആർ.എം.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജയ് ഹിന്ദ് ക്യാമറാമാൻ ബിബിനോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥയുടെ നടപടി പ്രതിഷേധാർഹമാണ്. ഒരു പോലിസ് ഉദ്യോഗസ്ഥക്ക് ചേർന്ന നടപടിയല്ല പ്രസ്തുത വ്യക്തിയിൽ നിന്നും ഉണ്ടായത്.
മാധ്യമ പ്രവർത്തകന് നേരെ മോശം പെരുമാറ്റം. ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്ന് കെ.ആർ.എം.യു





0 Comments