തിരുവനന്തപുരം: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓവര്‍ബ്രൂക്ക് ടെക്നോളജി സർവീസസ് ലിമിറ്റഡ്, മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് - വജ്ര 2022 വീണ്ടും കരസ്ഥമാക്കി. തൊഴിലാളി ക്ഷേമത്തിലും തൊഴില്‍ നിയമ പാലനത്തിലും മികവു പുലര്‍ത്തുന്ന മികച്ച തൊഴിലിടങ്ങള്‍ക്ക് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നല്കുന്ന അവാര്‍ഡിനാണ് ഓവര്‍ബ്രൂക്ക് മൂന്നാമതും അര്‍ഹരായത്.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനില്‍ നിന്ന് കമ്പനി പ്രതിനിധികളായ പി.ആര്.പൈ, ഇന്ദു ലക്ഷ്മി.ജി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം, മഹാത്മാ അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി.
എട്ട് വിവിധ മേഖലകളിലുള്ള 1,361 കമ്പനികളില്‍ നിന്ന് 93 കമ്പനികളാണ് വജ്ര അവാര്‍ഡിന് അര്‍ഹരായത്. ഐ.ടി മേഖലയില്‍ അവാര്‍ഡിന് അര്‍ഹരായ ഏക കമ്പനിയായ ഓവര്‍ബ്രൂക്ക് ടെക്നോളജി സര്‍വിസസ് 2018, 2019 വര്‍ഷങ്ങളിലും ഇതേ അവാര്‍ഡ് നേടിയിരുന്നു. ലേബര്‍ കമ്മീഷണര്‍ ചിത്ര ഐ.എ.എസ്, ലേബര്‍ ആന്‍ഡ് സ്കില്‍ ഡെവലപ്പ്മെന്റ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
ഐ.ടി മേഖലയില്‍ അവാര്‍ഡിന് അര്‍ഹരായ ഏക കമ്പനിയായ ഓവര്‍ബ്രൂക്ക് ടെക്നോളജി സര്‍വിസസ് 2018, 2019 വര്‍ഷങ്ങളിലും ഇതേ അവാര്‍ഡ് നേടിയിരുന്നു.





0 Comments