/uploads/news/231-IMG-20190119-WA0031.jpg
Local

മൺവിള മണൽ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിലായി. ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി.


കഴക്കൂട്ടം: മൺവിള കെൽട്രോണിന് സമീപം നിർമ്മാണം നടക്കുന്ന ഷാനൂർ വില്ലാ പ്രോജക്റ്റ് നടക്കുന്ന സ്ഥലത്ത് മതിൽ പണിയവേ മണൽ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിലായി. ഫയർഫോഴ്സിന്റെ കഠിന പരിശ്രമം കൊണ്ട് രക്ഷപെടുത്തി. മലയിൻകീഴ് സ്വദേശി പാലത്തുവിള ബൈജു (33) വാണ് മണ്ണിനടിയിലായത്. 3.40 ഓടു കൂടിയാണ് ഫയർ ഫോഴ്സിനെ വിവരമറിയിക്കുന്നത്. വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മധു, എൽ.റ്റി. മധു, ഫയർമാൻമാരായ നിഷാദ്, അനിൽകുമാർ, ആദർശ നാഥ്, ഹാമിൽട്ടൺ, ഹോം ഗാർഡ് ബാലചന്ദ്രനാഥ്, സനിൽ എന്നിവർ അടങ്ങിയ സംഘമാണ് മണ്ണിനടിയിൽ കുടുങ്ങി ജീവനു വേണ്ടി പിടഞ്ഞ ബൈജുവിനെ രക്ഷപ്പെടുത്തിയത്.

മൺവിള മണൽ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിലായി. ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി.

0 Comments

Leave a comment