കണിയാപുരം: കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകളിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സർവ്വീസ് കഴിഞ്ഞെത്തിയ മുപ്പതോളം ബസുകളാണ് കണിയാപുരം എ.ടി.ഒ സുധിൽ പ്രഭാ നന്ദലാലിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉഷാ രാജേഷ് ഉൾപ്പടെയുള്ള ജീവനക്കാർ ശുചീകരിച്ചത്. ഞായറാഴ്ച രാത്രി ഏഴു മണി മുതൽ രാത്രി പത്തര മണി വരെ ശുചീകരണ പ്രവർത്തനങ്ങൾ നീണ്ടു. യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് അണുനാശിനി ഉപയോഗിച്ച് സീറ്റുകൾ ഉൾപ്പെടെ ബസിനകം പൂർണ്ണമായും വൃത്തിയാക്കി. യാത്രക്കാരുടെ ആശങ്ക അകറ്റുന്നതിനാണ് ജീവനക്കാരുടെ നേതൃത്വത്തിൽ ബസുകൾ വൃത്തിയാക്കിയതെന്ന് എ.ടി.ഒ പറഞ്ഞു.
യാത്രക്കാരുടെ ആശങ്ക അകറ്റി കണിയാപുരത്ത് ജീവനക്കാർ കെഎസ്ആർടിസി ബസ് ശുചീകരിച്ചു





0 Comments