/uploads/news/1172-IMG-20191120-WA0051.jpg
Local

റാങ്ക് ജേതാവിന്റെ വീട്ടിൽ അനുമോദനവുമായി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ


കഴക്കൂട്ടം: കേരള യൂണിവേഴ്സിറ്റിയുടെ ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദത്തിനു ഒന്നാം റാങ്ക് കിട്ടിയ അഖിത.എം.എസിനെയാണ് മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വീട്ടിലെത്തി അനുമോദിച്ചത്. പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ വി.അജികുമാർ, സി.ജയ്മോൻ, ലളിതാംബിക, എസ്.ആർ.കവിത, പൊതു പ്രവർത്തകൻ ഷാജി ചെമ്പകമംഗലം എന്നിവർ ഒപ്പമുണ്ടായിരുന്നു. മംഗലപുരം, ചെമ്പകമംഗലം, എം.എസ് ഭവനിൽ മോഹൻകുമാർ - സുലജ ദമ്പതികളുടെ ഇളയ മകളാണ് അഖിത. സഹോദരി അഖില.എം.എസ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ ഗണിത ശാസ്ത്രത്തിൽ പി.എച്ച്.ഡി വിദ്യാർത്ഥിനിയാണ്.

റാങ്ക് ജേതാവിന്റെ വീട്ടിൽ അനുമോദനവുമായി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ

0 Comments

Leave a comment