ചന്തവിള: റോബിൻസൺ ഈ നാടിന്റെ കർഷകനാണെന്നും അദ്ദേഹത്തിന്റെ കാർഷിക വൃത്തിയിലുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷണങ്ങൾ, സമൂഹത്തിന് മാതൃകയാക്കാമെന്നും ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് കലാനിധിയുടെ മെമ്പറായ റോബിൻസന്റെ ഫാമിൽ ജീവകാരുണ്യ സംഘടനായ കലാനിധിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോബിൻസൺ ഫാം കാർഷികോത്സവ് 2019 ഉത്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകൻ നന്മയുടെ പ്രതീകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴക്കൂട്ടത്ത് ചന്തവിള കാട്ടായിക്കോണം, കല്ലുകുന്നിലാണ് കമലൻ എന്നറിയപ്പെടുന്ന റോബിൻസണിന്റെ ഫാം. റോബിൻസൺ സ്വന്തം അദ്ധ്വാനം കൊണ്ട് നേടിയ ഒന്നര ഏക്കറും പാട്ടത്തിനെടുത്ത ഭൂമിയടക്കം അഞ്ചേക്കറിലധികം സ്ഥലത്ത് നാൽപ്പത് വർഷത്തിലേറെയായി കൃഷി ചെയ്യുകയാണ്. വിവിധയിനം പച്ചക്കറികളും പക്ഷിമൃഗാദികളടക്കമുള്ളതാണ് ഫാം. ഒരു വീടിന് ആവശ്യമായിട്ടുള്ള മുഴുവൻ പച്ചക്കറികളും ഉല്പാദിപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരു ബാരലിൽ നാൽപ്പതോളം സുഷിരങ്ങളിട്ട് അതിൽ പച്ചക്കറിതൈകൾ നടുന്ന ബാരൽ കൃഷി രീതിയുടെ പരീക്ഷണ കൃഷിക്ക് മന്ത്രി തൈ നട്ട് ഉത്ഘാടനം ചെയ്തു. കലാനിധി ജനറൽ സെക്രട്ടറി ഗീതാ രാജേന്ദ്രന്റെ അദ്ധ്യതയിൽ ചേർന്ന ചടങ്ങിൽ കൃഷി വകുപ്പിന്റെയും കലാനിധിയുടെയും കർഷകശ്രീ പുരസ്കാരം റോബിൻസണ് നൽകി ആദരിച്ചു. തിരുവനന്തപുരം നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രമായ 'സാക്ഷാത്കാരം' വൃദ്ധസദനത്തിലെയും, 'സായാഹനം' അന്തേവാസികൾക്കും റോബിൻസൺ ഫാം പച്ചക്കറി കിറ്റ് വിതരണവും കൃഷിഭവൻ അസിസ്റ്റന്റ് ഡയറക്ടർ ബീനാകുമാരി എ, കഴക്കൂട്ടം കൃഷിഭവൻ അഗ്രികൾച്ചർ ഓഫീസർ റീജാ.എസ് എന്നിവർ ദീപാ മണികണ്ഠൻ, കാട്ടായിക്കോണം, ആറ്റുകാൽ വാർഡ് കൗൺസിലർമാരായ സിന്ധു ശശി, ആർ.സി.ബീന, ചന്തവിള, സി.എസ്.ഐ. ഈസ്റ്റ് ഹാഫ്പുരം ചർച്ച് റവ.സി.സന്തോഷ് കുമാർ, കലാനിധി ജനറൽ കൺവീനർ ഡോ: വാഴമുട്ടം ചന്ദ്രബാബു, റിട്ട. പ്രിൻസിപ്പാൾ, സയൻറിസ്റ്റ് സി.ടി.സി.ആർ.എ - ഡോ: വി.എസ്.രവീന്ദ്രൻ, കൃഷിഭവൻ അസിസ്റ്റന്റ് ഡയറക്ടർ എ. ബീനാകുമാരി. കഴക്കൂട്ടം കൃഷിഭവൻ അഗ്രികൾച്ചർ ഓഫീസർ റീജാ എസ് എന്നിവരും പങ്കെടുത്തു.
റോബിൻസൺ ഫാം കാർഷികോത്സവ് 2019 ഉത്ഘാനം ചെയ്തു





0 Comments